കരുനാഗപ്പള്ളി .ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി തേവലക്കര ഭാഗത്ത് നടത്തിയ റെയ്ഡിൽ തേവലക്കര പാലയ്ക്കൽ പാലോട്ടുവീട്ടിൽ ബാബുക്കുട്ടൻ മകൻ ബിപിൻ (24 ) എന്നയാളെ 12.266 ഗ്രാം MDMA യും 5.65 ഗ്രാം നൈട്രസെപം ഗുളികകളുമായി അറസ്റ്റ് ചെയ്ത് NDPS കേസ് എടുത്തു. ക്രിസ്തുമസ് -ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്ക് മരുന്നാണ് പിടിച്ചെടുത്തത്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി എ അജയകുമാർ, എസ് ഉണ്ണികൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് H, അൻസാർ B, നിധിൻ, രജിത്ത് കെ പിള്ള, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ പി എന്നിവരും ഉണ്ടായിരുന്നു. വാണിജ്യ അളവിലുള്ള മയക്കുമരുന്ന് കേസ് ആയതിനാൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





































