കൊല്ലം .ചടയമംഗലം മുൻ എംഎൽഎ സിപിഐ യിലെ ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. മന്ത്രി ജി.ആർ അനിലിന്റെ ഭാര്യയാണ് ലതാദേവി. ഭർത്താവ് മന്ത്രിയായിരിക്കെ ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നു എന്ന അപൂർവതയുമുണ്ട്.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ ലതാദേവി (62) ചടയമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് 5133 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.1996 ലാണു ചടയമംഗലത്ത് നിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വർക്കല എസ്എൻ കോളജ് ചരിത്രവിഭാഗം മേധാവിയായ വിരമിച്ച ലതാദേവി, കൊച്ചി ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ വിവേകാനന്ദ കോളജിലും ജോലി നോക്കിയിട്ടുണ്ട്.പ്രസിഡന്റ് സ്ഥാനം ആദ്യ 2 വർഷം സിപിഐയ്ക്കാണ് കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ സി. എൻ. രാഘവൻ പിള്ളയുടേയും സി. ദേവകിയമ്മയുടേയും മകളായി ജനിച്ച ലതാദേവി വിദ്യാർഥി -യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്.
കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് DYFI സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു എത്തും. കന്നിയങ്കത്തിൽ നെടുവത്തൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് വിജയിച്ചാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആകുന്നത്.





































