ചക്കുവള്ളി:പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്
പള്ളിയിലെ പെരുന്നാളിന് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യുസ് മാർ തീമോത്തിയോസ് കൊടിയേറ്റി.ഇടവക വികാരി ഫാ.സോളു കോശി രാജു,ഫാ.ജിജു ജോൺ വയലിറക്കത്ത്, ഇടവക ട്രസ്റ്റി രാജു ജോർജ്,ഇടവക സെക്രട്ടറി വി.കെ കുരുവിള എന്നിവർ നേതൃത്വം നൽകി.ശനി രാവിലെ 9നു സൗജന്യ മെഡിക്കൽ ക്യാംപ്, വൈകിട്ട്
3നു വിമുക്തഭട സംഗമം,7.15നു ഫാ.ലൂക്ക് ബാബു കൺവൻഷൻ ഉദ്ഘാടനം ചെയ്യും.ഞായർ രാവിലെ 9.30നു പ്രാർഥനായോഗ സംഗമം ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്യും.എം.ബി.ജി.ഒ സി പ്രവാസി വെൽഫെയർ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചികിത്സാ ധനസഹായ വിതരണം, അവാർഡ് വിതരണം.31നു വൈകിട്ട് 6നു റാസ,പള്ളിയിൽ നിന്നും തുടങ്ങി
ചക്കുവള്ളി കുരിശടി-അരീക്കൽ കുരിശടി-കൊച്ചുതെരുവ്
ജംക്ഷൻ വഴി തിരിച്ചെത്തും.ജനുവരി 1നു രാവിലെ 7.30നു
സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ അഞ്ചിൻമേൽ കുർബാന, 9.30നു മെറിറ്റ് അവാർഡ്, ചാരിറ്റി വിതരണം, പ്രദക്ഷിണം, ശ്ലൈഹീക വാഴവ്, കൊടിയിറക്ക്, എന്നിവ നടക്കും.





































