ശൂരനാട്:വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിനു
കൈമാറി.ആയിക്കുന്നം സ്വദേശി വിദ്യാധരനാണ് പിടിയിലായത്.ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം നടന്നത്.വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി അകത്തുകയറിയത്.സ്ത്രീയുടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി കെട്ടിയിടാൻ ശ്രമിച്ചു.എന്നാൽ സ്ത്രീ ശക്തമായി പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തു.ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പ്രതിയെ പിടികൂടിയത്.നാട്ടുകാരെ കണ്ടതോടെ പ്രതി അക്രമാസക്തനാവുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തു.തുടർന്ന് നാട്ടുകാർ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ
ശേഷം ശൂരനാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.





































