ശാസ്താംകോട്ട:ഭരണിക്കാവിൽ 16 ചക്രങ്ങളുള്ള ലോറിക്ക് അടിയിൽപ്പെട്ട ബൈക്ക് യാത്രികരായ രാജഗിരി സ്വദേശികൾക്ക് പരിക്ക്.ശാസ്താംകോട്ട രാജഗിരി സ്വദേശികളായ ടിന്റു,അജീഷ് മോൻ എന്നിവർക്കാണ് പരിക്കേറ്റത്.ഒരാളുടെ തുടയെല്ലിന് ഗുരുതര പരിക്കുണ്ട്.ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചക്കുവള്ളി റോഡിൽ നിന്നും കൊട്ടാരക്കര റോഡിലേക്ക് തിരിയുകയായിരുന്ന ലോറിക്ക് പിന്നിൽ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലൂടെ ലോറി കയറിയിറങ്ങിയാണ് അപകടമുണ്ടായത്.ലോറി തിരിയുന്നതിനിടെ ബൈക്ക് ലോറിയുടെ അടിയിലേക്ക് പെട്ടുപോകുകയായിരുന്നു.ഇതിനിടെ ബൈക്കിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ ലോറിയുടെ ചക്രങ്ങൾക്കിടയിലേക്ക് തെറിച്ചുവീണു.ഇയാളുടെ തുടയ്ക്ക് ഗുരുതര പരിക്കേൽക്കുകയും റോഡിൽ രക്തം തളം കെട്ടുകയും ചെയ്തു.അപകടത്തെത്തുടർന്ന് റോഡിൽ ചിതറിയ രക്തം ഫയർഫോഴ്സ് എത്തിയാണ് കഴുകി വൃത്തിയാക്കിയത്.




































