പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ

Advertisement

ശാസ്താംകോട്ട:പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പള്ളി പെരുനാൾ 25 മുതൽ ജനുവരി 1 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.24 ന് സന്ധ്യാ നമസ്കാരത്തോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്.നവീകരിച്ച ഓഫീസ് മന്ദിരത്തിൻ്റെ കൂദാശയും നടക്കും.25ന് പെരുനാൾ കൊടിയേറ്റ്.26ന് പുതുവർഷ ഒരുക്കധ്യാനം.27ന് സൗജന്യ മെഡിക്കൽ ക്യാമ്പ്.തുടർന്ന് വിമുക്തഭട സംഗമം ‘ഗാനശുശ്രൂഷ,കൺവെൻഷൻ ഉൽഘാടനം.28 ന് ചികിത്സാ സഹായ വിതരണവും അവാർഡ് വിതരണവും. തുടർന്നുള്ള ദിവസങ്ങളിൽ സന്ധ്യാ പ്രാർത്ഥനയും സമർപ്പണ പ്രാർത്ഥനയും നടക്കും.31 ന് ചെണ്ടമേളത്തിൻ്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ റാസഘോഷയാത്ര നടക്കും.ജനുവരി 1ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കത്തോലിക്ക ബാവയുടെ കാർമികത്വത്തിൽ പെരുനാളിന് കൊടിയിറങ്ങും.ഇതോടനുബന്ധിച്ച് മെറിറ്റ് അവാർഡ് ചാരിറ്റി വിതരണവും നടക്കുമെന്ന് ഇടവക വികാരി ഫാ.സോളു കോശി രാജു,ട്രസ്റ്റി രാജു ജോർജ്,സെക്രട്ടറി വി.കെ കുരുവിള, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ബിജു ശാമുവേൽ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ബെൻസി ബാബു,പ്രോഗ്രാം കമ്മിറ്റിയംഗം വത്സമ്മാ ജോൺ എന്നിവർ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here