ശാസ്താംകോട്ട. കെ എസ് ടി എ മുപ്പത്തിഞ്ചാമതു ശാസ്താംകോട്ട ഉപജില്ലാ വാർഷിക സമ്മേളനം പനപ്പെട്ടി ഗവ: എൽ പി എസിൽ വച്ച് നടന്നു.
കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സ. ജെ ശശികല സമ്മേളനം ഉത്ഘാടനം ചെയ്തു. കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി സ. എസ് സന്തോഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സമഗ്ര ഗുണമെന്മ വിദ്യാഭ്യാസം എന്ന സർക്കാർ വിജ്ഞാപനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്. പാഠ്യ പദ്ധതി പരിഷ്കരണം അടക്കം നടപ്പാക്കി ഗുണമെന്മയുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക എന്ന പ്രഖ്യാപനത്തോടാണ് സംഘടനയുടെ സമ്മേളനം അവസാനിച്ചത്. കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സ കെ ഒ ദീപക് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ എഡ്ഗർ സക്കറിയാസ്, സി വിനയചന്ദ്രൻ, എൽ ഗിരിജ എന്നിവർ അഭിവാദ്യം അർപ്പിച്ചു ബി ഉപജില്ലാ പ്രസിഡന്റ് ബിനു അധ്യക്ഷനായി സെക്രട്ടറി സ വി എസ് മനോജ് കുമാർ സ്വാഗതവും ഉപജില്ലാ ജോയിന്റ് സെക്രട്ടറി സ എ പി ബീന നന്ദിയും അറിയിച്ചു. പുതിയ ഭാരവാഹികളായി സ സി വിനയചന്ദ്രൻ പ്രസിഡന്റ്, ജെ ശിഹാബ്മോൻ സെക്രട്ടറി, ആദർശ് ആർ ട്രഷറർ വൈസ് പ്രസിഡന്റ് മാരായി സഖാക്കൾ ശാലു ബി എൽ, ഷീബ എൻ, ജിജി എസ്, ജോയിന്റ് സെക്രട്ടറിമാരായി സഖാക്കൾ ബിനു ബി, ബീന എ പി, ശിവപ്രസാദ് കുറുപ്പ് എന്നിവരെ തെരെഞ്ഞെടുത്തു






































