ആശുപത്രി വികസനം മുഖ്യമന്ത്രിക്ക് നല്കുന്ന ഭീമ ഹർജിയുടെ ഒപ്പ് ശേഖരണം ആരംഭിച്ചു

Advertisement

കരുനാഗപ്പള്ളി – കരുനാഗപ്പള്ളിലെസാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയുടെ സമഗ്ര വികസനത്തിന് അമ്പതിനായിരം പേർ ഒപ്പിട്ട് കേരള മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമ ഹർജിയുടെ ഒപ്പ് ശേഖരണ ഉദ്ഘാടനം ഇന്ന് കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ നടന്നു.
ഇന്ന് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും നിന്ന് 1068 ഓളം പേർ ഹർജിയിൽ ഒപ്പ് രേഖപ്പെടുത്തി.

കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുക,
ബ്ലഡ് ബാങ്ക് ആരംഭിക്കുക
കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങൾ ആരംഭിക്കുക,
അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ഫിസിഷൻ ,സർജൻ, ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുക,കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ഓങ്കോളജി വിഭാഗം ആരംഭിക്കുക,അൾട്രാ സൗണ്ട് സ്കാനിങ് നടത്തുന്നതിന് ഡോക്ടറെ നിയമിക്കുക,എം ആർ ഐ, സി ടി സ്കാൻ ആരംഭിക്കുക.തുടങ്ങി കരുനാഗപ്പള്ളി ഗവ.ആശുപത്രിയുടെ സമഗ്രവികസനം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഭീമ ഹർജി സമർപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ
ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസ് സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു.ചുളൂർ ഷാനി,മുബാഷ് തൊടിയൂർ,
അൻവർ ഫ്രൂട്ട്സ്, അനില ബോബൻ, ഷാജി ഇത്തിക്കൽ,പ്രേം ഫാസിൻ,ഡോളി എസ് ,വിനയ് ഫാസിൻ,
അനുരൂപ് എസ്.അനിൽ, എന്നിവർ പ്രസംഗിച്ചു.
ഡോ. ബി ആർ അംബേദ്കർ സ്റ്റഡി സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, വോയിസ് ഓഫ് ഇടക്കുളങ്ങര, കരുനാഗപ്പള്ളി പൗരസമിതി, നെഹ്റു സാംസ്കാരിക വേദി, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ, പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി, നാഷണൽ പാലിയേറ്റീവ് കെയർഎന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഭീമ ഹർജി നൽകുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here