ശാസ്താംകോട്ട:പോരുവഴി ഇടയ്ക്കാട് യു.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ലെന്ന് പരാതി.മലനടയിൽ സ്ഥിരതാമസക്കാരായ അതിഥി തൊഴിലാളികളുടെ മകൻ ഓം പ്രകാശ്, കാർത്തിക്ക് എന്നിവരെയാണ് കാണാതായത്.വ്യാഴാഴ്ച ക്രിസ്മസ് പരീക്ഷ എഴുതിയ ശേഷം വൈകിട്ടോടെ സ്കൂൾ വിട്ട കുട്ടികൾ ഏറെ വൈകിയിട്ടും വീടുകളിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ വിവരം അറിയുന്നത്.ശൂരനാട് പൊലീസ്
അന്വേഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും രാത്രി വൈകിയും സൂചനകളൊന്നും ലഭിച്ചിട്ടില്ല.






































