കരുനാഗപ്പള്ളി. പ്രശസ്ത നാടക കലാകാരൻ അഹമ്മദ് മുസ്ലിമിന്റെ ഓർമ്മ ദിനമായ
ഡിസംബർ 18ന്വൈകിട്ട് 5 മണിക്ക് അഹമ്മദ് മുസ്ലിം സൗഹൃദ വേദിയും
ക ഖ ഗ ലിറ്റററി ഫെസ്റ്റിവലും സംയുക്തമായി സ്മൃതി ദിനം ആചരിക്കുന്നു. അഹമ്മദ് മുസ്ലിം സ്മാരക പുരസ്കാരം പ്രസിദ്ധ തീയേറ്റർ ആർട്ടിസ്റ്റ് മുരളി മേനോന് സമ്മാനിക്കും.
10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സി ആർ മഹേഷ് എംഎൽഎ അവാർഡ് സമ്മാനിക്കും. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയിൽ അനുഭവങ്ങൾ പങ്കുവെക്കൽ, ഓർമ്മകൾ, തുടങ്ങിയവ സംഘടിപ്പിക്കും. പുന്നൂർ ശ്രീകുമാർ അധ്യക്ഷത വഹിക്കുന്ന യോഗം സി ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും..ഡോ.പി കെ ഗോപൻ നജീബ് മണ്ണേൽ, ഗോപൻകൽഹാരം, പ്രമോദ് ശിവദാസ് ചക്കാലത്തറ മണിലാൽ, സജീവ് മാമ്പറ തുടങ്ങിയവർ സംസാരിക്കുമെന്ന് സൗഹൃദ വേദി ഭാരവാഹികളായ പുന്നൂർ ശ്രീകുമാർ,പ്രമോദ് ശിവദാസ് ചക്കലത്തറ മണിലാൽ,സജീവ് മാമ്പറ എന്നിവർ അറിയിച്ചു





































