ശാസ്താംകോട്ട:പ്രായപൂർത്തിയാകാത്ത
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സുരാജ് ഭവനത്തിൽ ശ്രീരാജിനെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ബസ്സിലെ സ്ഥിരം യാത്രക്കാരിയായ വിദ്യാർഥിനിയുമായി സൗഹൃദത്തിലായ ശേഷമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.ബന്ധുവീട്ടിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച്

ബൈക്കിൽ കയറ്റിയ ശേഷം തന്ത്രപൂർവം പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.തുടർന്ന് മുറിക്കുള്ളിൽ അടച്ചിട്ട ശേഷം അതിക്രമം നടത്തുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ രുമേഷ്, സിയാദ്,ഹരിലാൽ,സിപിഒ സുനിൽ,അഞ്ജലി എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിൽ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടി കൂടുകയായിരുന്നു.






































