കരുനാഗപ്പള്ളി:വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ദമ്പതികൾ പിടിയിൽ.
കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു (45) തൃശ്ശൂർ കൊടുങ്ങല്ലൂർ ശൃംഗപുരം അനീഷ് (48) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
പ്രതികൾ ഡിജിറ്റൽ മാർക്കറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. സമയപരിധി കഴിഞ്ഞിട്ടും വിസ നൽകാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസ്സിലാക്കിയത്. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികൾ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരവേ ഇന്നലെ എറണാകുളം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എ സി പി പ്രദീപ്കുമാർ വി എസ് ൻ്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ്, എസ് ഐ മാരായ ഷമീർ, ആഷിക് ,ജോയ് എ എസ് ഐ മാരായ റിലേഷ് ,ഉഷ
എസ് സി പി ഓ ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





































