കൊല്ലം: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ദേശിംഗനാട് സാഹിത്യ സംഘം പ്രസിദ്ധീകരിച്ച ഷീല രാജഗോപാലൻ ആശ്രാമത്തിന്റെ “നറും പാലും നവനീതവും” എന്ന ബാലസാഹിത്യകൃതി പ്രകാശനം ചെയ്തു.കെ വി രാമാനുജൻ തമ്പിയുടെ അധ്യക്ഷതയിൽ പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ഡോ: രാജീവ് ഇരിങ്ങാലക്കുട പുസ്തകം പ്രകാശനം ചെയ്തു. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് കുമാരി ഗോപിക കണ്ണൻ പുസ്തകം സ്വീകരിച്ചു.ഡോ. പി അനിതകുമാരി ബാലസാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്തു.ഡോ. ഗീതാ കാവാലം, കാർട്ടൂണിസ്റ്റ്എം എസ് മോഹന ചന്ദ്രൻ,മണി കെ ചെന്താപ്പൂര്,അശോക് ബി കടവൂർ, ആർ.അജയകുമാർ, രവികുമാർ ചേരിയിൽ തുടങ്ങിയവർ സംസാരിച്ചു. ആറ്റൂർ ശരത് ചന്ദ്രൻ, , സവിതാ ദാസ്,ദേവികമണി ,സുചിത്രാ മഞ്ജുഷ, ഹരീഷ് ശ്രീപാദം തുടങ്ങിയവർ ചൊല്ലര ങ്ങിൽ പങ്കെടുത്തു. നോവലിസ്റ്റ് കെ വാസുദേവൻ അനുസ്മരണവും നടന്നു





































