ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ യുഡിഎഫ് 9 സീറ്റുകൾ കരസ്ഥമാക്കി നില മെച്ചപ്പെടുത്തി.21 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 12 സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു.ബിജെപിക്ക് അക്കൗണ്ട് തുറന്നില്ല.കഴിഞ്ഞ തവണ ഒരു സീറ്റ് ഉണ്ടായിരുന്ന ബിജെപിക്ക് ഒരിടത്തും രണ്ടാം സ്ഥാനം നേടാൻ പോലും കഴിഞ്ഞില്ല.ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും യുഡിഎഫ് സ്ഥാനാർത്ഥിയുമായ എം.വി താരാഭായി,ആറാം വാർഡ് സ്ഥാനാർത്ഥിയും എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ് പരിഗണനയിൽ ഉണ്ടായിരുന്നയാളുമായ കെ.കെ രവികുമാർ എന്നിവർ പരാജയപ്പെട്ടു.ഡിസിസി ജനറൽ സെക്രട്ടറി പി.നൂറുദ്ദീൻ കുട്ടിയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തുണ്ടിൽ നൗഷാദ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ എന്നിവർ യുഡിഎഫ് പാനലിൽ വിജയിച്ച പ്രമുഖരാണ്.7ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ബിനോയിക്കാണ് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്(700).



































