പ്രചാരണത്തിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ തസ്നിക്ക് മിന്നും വിജയം

Advertisement

ശാസ്താംകോട്ട:പ്രചാരണത്തിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ തസ്നിക്ക് (30) മിന്നും വിജയം.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ പള്ളിശേരിക്കൽ തെക്ക് പതിനഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ തസ്നിക്ക് പരിക്കേറ്റത് ഡിസംബർ അഞ്ചിന് രാത്രി 10 ഓടെയാണ്.ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷീജ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനത്തിൻ്റെ മുകൾഭാഗം സ്വീകരണ പര്യടനത്തിനിടെ പള്ളിശേരിക്കൽ വച്ച് മരത്തിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ തസ്നിയുടെ ഇടത്കൈയ്യിലെ ചൂണ്ടുവിരൽ അറ്റുതൂങ്ങി.ഉടൻ തന്നെ
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. സ്ഥാനാർത്ഥിയായതിനാൽ അടുത്ത ദിവസം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി.അസഹ്യമായ വേദന കടിച്ചമർത്തിയാണ് വീണ്ടും പ്രചരണത്തിൽ സജീവമായത്.കടുത്ത മത്സരത്തിനൊടുവിൽ 384 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തസ്നി വിജയക്കൊടി പാറിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here