കുന്നത്തൂർ: ഇടതു കോട്ടയായ മണ്ഡലത്തിൽ ഏവരേയും ഞെട്ടിച്ച് ബി ജെ പി സീറ്റിൽ ബ്ലോക്ക് സീറ്റു നേടി യുവാവ്. ഭാര്യ പഞ്ചായത്തിൽ ബി ജെ പി യുടെ വാർഡ് നിലനിർത്തി
ശാസ്താംകോട്ട
ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിലും പോരുവഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലും താമരയുടെ വിജയക്കൊടി പാറിച്ച് ദമ്പതികളായ നിഖിൽ മനോഹറും ഭാര്യ രേഷ്മയും.പോരുവഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ബി ജെ പിഅംഗമായിരുന്ന നിഖിൽ മനോഹർ ഇക്കുറി മലനട ഡിവിഷനിൽ മത്സരിച്ചപ്പോൾ ഭാര്യയെ തൻ്റെ വാർഡ് നിലനിർത്താനാണ് രംഗത്ത് ഇറക്കിയത്.നിഖിൽ എതിർ സ്ഥാനാർത്ഥി യുഡിഎഫിലെ നിധിനെതിരെ 1102
വോട്ടിൻ്റെയും ഭാര്യ രേഷ്മ 367 വോട്ടിൻ്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി എ, ബി എഡ് നേടിയ ആളാണ് പാരലൽ കോളജ് അധ്യാപകനായ നിഖിൽ, ബി എസ് സി ബി എഡ് കാരിയാണ് രേഷ്മ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുളളൂ.


































