ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവ് കള്ളവോട്ടിന് ശ്രമിച്ചതായി ആക്ഷേപം:യുഡിഎഫ് – ബിജെപി പ്രവർത്തകർ തടഞ്ഞു; സംഘർഷം

Advertisement

ശാസ്താംകോട്ട:ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി കലാദേവിയുടെ ഭർത്താവ് അജയകുമാർ കള്ളവോട്ടിന് ശ്രമിച്ചതായി ആക്ഷേപം.വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യുഡിഎഫ് – ബിജെപി പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.കൊല്ലം കോർപ്പറേഷനിലും പടിഞ്ഞാറെ കല്ലട പഞ്ചായത്തിലും ഇദ്ദേഹത്തിന് വോട്ടുകൾ ഉണ്ടത്രേ.

കൊല്ലം കോർപ്പറേഷൻ 56 കന്നിമേൽ ഡിവിഷനിൽ അജയകുമാറിൻ്റെ സഹോദരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.മൂന്നാം നമ്പർ ബൂത്തായ എ.വി.എൽ.പി.എസ് പള്ളിയിൽക്കാവിലെ 600-ാം നമ്പർ
വോട്ടറാണ് അജയകുമാർ.രാവിലെ ഇവിടെയെത്തി സഹോദരിക്ക് വോട്ട് ചെയ്ത ശേഷം വിരലിലെ മഷി മായ്ക്കുകയും പിന്നീട് പടിഞ്ഞാറെ കല്ലട കോതപുരം സ്കൂളിലെത്തി ഭാര്യയ്ക്ക് വോട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് ആക്ഷേപം.സംഭവം ശ്രദ്ധയിൽപ്പെട്ട യുഡിഎഫ് – ബിജെപി പ്രവർത്തകർ തടഞ്ഞ് വയ്ക്കുകയായിരുന്നു.സംഘർഷം രൂക്ഷമായതോടെ പൊലീസും റിട്ടേണിംഗ് ഓഫീസറും ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here