Home News Local സുരേഷ് ചന്ദ്രൻ തല്ലിക്കൊന്ന പട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

സുരേഷ് ചന്ദ്രൻ തല്ലിക്കൊന്ന പട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Advertisement

ശാസ്താംകോട്ട . സ്ഥാനാർത്ഥി തെരുവു നായയെ തല്ലിക്കൊന്ന കേസിൽ പട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.

പടിഞ്ഞാറേ കല്ലട പഞ്ചായത്ത് കാരാളിമുക്ക് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എതിരെയാണ് നായെ തല്ലിക്കൊന്നതിന് പൊലിസ് കേസെടുത്തത്.

മേഖലയിൽ നിരവധി പേരെ കടിച്ച പട്ടിയെ സുരേഷിൻ്റെ നേതൃത്വത്തിൽ തല്ലിക്കൊല്ലുന്ന വിഡിയോ പ്രചരിച്ചു. തുടർന്ന് മൃഗസ്നേഹികൾ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

താൻ കൊന്നത് അക്രമകാരിയായ പേപ്പട്ടിയെ ആണെന്നും കേസെടുത്തത് രാഷ്ട്രീയ നീക്കമാണെന്നു സുരേഷ് പ്രതികരിച്ചു. തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നവർ തങ്ങൾക്ക് ഇത്തരമൊരു അവസ്ഥ വരുന്നത് ചിന്തിക്കണം

പട്ടിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തതിൽ ആണ് പേവിഷബാധ സ്ഥിരികരിച്ചത്. കടിയേറ്റവർ ചികിത്സ തേടിയെങ്കിലും ഭീതിയിലാണ്. മേഖലയിൽ വ്യാപകമായി മറ്റുനായ്ക്കൾക്ക് കടിയേറ്റതും മറ്റൊരു ആശങ്കയാണ്.

Advertisement

1 COMMENT

Comments are closed.