വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍
വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ ഒമ്പതിന് രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനുകളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോളിംഗ് നടക്കും. രാവിലെ എഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.
തിരിച്ചറിയല്‍ രേഖകള്‍
വോട്ടുചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുംഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
പൊതു അവധി
തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒന്‍പതിന് ജില്ലയില്‍ പൊതു അവധിയാണ്. പോളിംഗ് സ്റ്റേഷനുകളും വോട്ടെണ്ണല്‍കേന്ദ്രങ്ങളുമായ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ എട്ടിനും അവധി.
വോട്ടെണ്ണല്‍ 13ന്
പോളിംഗിനുശേഷം സ്വീകരണ-വിതരണകേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോംഗ്‌റൂമുകളിലേക്കു മാറ്റും. ഇതേകേന്ദ്രങ്ങളില്‍തന്നെയാണ് ഡിസംബര്‍ 13ന് വോട്ടെണ്ണല്‍.
































