ശാസ്താംകോട്ട . കാരാളിമുക്ക് മേഖലയിൽ കറങ്ങിനടന്നു നാലുപേരെ കടിച്ച പേപ്പട്ടിയെ തല്ലിക്കൊന്ന സ്ഥാനാർത്ഥിക്കെതിരെ കേസ്.
പടിഞ്ഞാറേ കല്ലട കാരാളിമുക്ക് ടൗൺ വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സുരേഷ് ചന്ദ്രനെതിരെയാണ് കേസ്. സുരേഷ് ചന്ദ്രൻ പട്ടിയെ തല്ലിക്കൊല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൃഗസ്നേഹികളാണ് കേസിനു പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ വിരോധികളാണ് പൊലിസിനെ സമീപിച്ചതെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ഉന്നതതല ഇടപെടലുണ്ടായെന്നും ഇവർ പറയുന്നു. ബി എൻ എസ് 325 ആണ് വകുപ്പ്. മൃഗത്തെ കൊല്ലുകയോ വിഷം നൽകുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ് പ്രയോഗിക്കുക.
അഞ്ചു വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ കിട്ടാവുന്ന കേസാണിത്.






































