മസ്കത്ത്: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിനിയായ അധ്യാപിക ഒമാനിലെ മസ്കത്തിൽ മരിച്ചു. പോരുവഴി ഇടക്കാട് ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ (54) ആണ് മരിച്ചത്. വര്ഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റര്നാഷണൽ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയെ തുടര്ന്ന് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
പാവളവിലയിൽ ഫിലിപ്പ് കോശി – സൂസന് കോശി ദമ്ബതികളുടെ മകളാണ്. സികെ തോംസൺ ആണ് ഭര്ത്താവ്.
മക്കൾ. ജ്യോതിഷ് തോംസണ് (ബംഗളൂരു), തേജസ് തോംസണ് (യു.കെ). ഷോബിന് (ദുബൈ), ഷീജ സൂസന് തോമസ് (കുവൈത്ത്) എന്നിവരാണ് സഹോദരങ്ങൾ. മസ്കത്ത് ഖൗള ആശുപത്രി മോര്ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂര്ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും.





































