മൈനാഗപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് കടപ്പ ഡിവിഷൻ സ്ഥാനാർത്ഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ രവി മൈനാഗപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ബോർഡുകൾ വ്യപകമായി നശിപ്പിക്കുകയും വ്യക്തി അധിക്ഷേപം നടത്തുകയും ചെയ്യുന്നതായി പരാതി.അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ ഏജൻ്റായ രാജി രാമചന്ദ്രൻ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.മൈനാഗപ്പള്ളി 14-ാം വാർഡിലെ പാറപ്പുറം ജംഗ്ഷനിലേത് ഉൾപ്പെടെ സ്ഥാപിച്ചിരുന്ന ബ്ലോർഡുകൾ ബ്ലയ്ഡ് ഉപയോഗിച്ച് കീറി നശിപ്പിക്കുകയും പോസ്റ്ററുകൾ വലിച്ചു കീറി കളയുകയും ചെയ്ത നിലയിലാണ്.രാത്രിയുടെ മറവിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.കൂടാതെ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ച് വീടുകളിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു.






































