പൈപ്പ് ലീക്കായി കുടിവെള്ളം പാഴായിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് പരാതി

Advertisement

കുന്നത്തൂർ:പൈപ്പ് ലീക്കായതിനെ തുടർന്ന് ദിവസങ്ങളായി കുടിവെള്ളം പാഴായിട്ടും നന്നാക്കാൻ വാട്ടർ അതോറിറ്റി നടപടിയെടുക്കുന്നില്ലെന്ന്  പരാതി.ആറ്റുകടവ് – ചീക്കൽകടവ് റോഡിൽ കുന്നത്തൂർ തോട്ടത്തുംമുറി കുരിശ്ശടിക്ക് സമീപമാണ് കുടിവെള്ളം പാഴാകുന്നത്.നിരവധി തവണ നാട്ടുകാർ വിവരം അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.മോട്ടോർ കത്തിനശിച്ചതിനെ തുടർന്ന് ദിവസങ്ങളായി കുടിവെള്ള വിതരണം നിലച്ചിരുന്ന മേഖലയിലാണ് തകരാർ പരിഹരിച്ചപ്പോൾ ഇത്തരം അവസ്ഥ ഉണ്ടായിരിക്കുന്നത്.

Advertisement