സൈബർ പോരാട്ടം പരസ്പരം; കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല ഹൈബിക്ക്

Advertisement

തിരുവനന്തപുരം .കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡന്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. തുടർച്ചയായുള്ള വിവാദങ്ങൾക്കു പിന്നാലെയാണ് നേതൃമാറ്റം. മീഡിയാ സെൽ ചെയർമാനായ വിടി ബെൽറാമിനെ മാറ്റിയതിനൊപ്പം സെല്ലിന്റെ പേരിലും മാറ്റം വരുത്തി പുനഃസംഘടനയുടെ ഭാഗമായാണ് ഹൈബിഈഡന് ചുമതല നൽകിയതെന്നായിരുന്നു  വിടി ബൽറാമിന്റെ പ്രതികരണം


കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാർ പോസ്റ്റ് വിവാദത്തിൽ വലിയ വിമർശനമാണ് കെപിസിസി നേതൃത്വത്തിന് നേരിടേണ്ടി വന്നത്. ജാഗ്രതക്കുറവ് ഉണ്ടായെന്നു പറഞ്ഞ് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു. പോസ്റ്റ് തന്റെ അറിവോടെ അല്ലെന്ന് ഡിജിറ്റൽ മീഡിയ ചെയർമാൻ  വിടി ബൽറാം,  അറിയിച്ചങ്കിലും ഇത് അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല.  രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന് എതിരെ സൈബർ ആക്രമണം അതിരുവിട്ടതോടെ ദേശീയ നേതൃത്വo സെല്ലിന്റെ കാര്യത്തിൽ‌ ഇടപെടൽ ശക്തമാക്കി.
കഴിഞ്ഞ കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ദീപാദാസ്മുൻഷി തന്നെയാണ് പുതിയ ചുമതല ഹൈബി ഈഡനെ അറിയിച്ചത്.
എന്നാൽ മൂന്നുവർഷത്തോളം കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാനായി പ്രവർത്തിച്ചയാളാണ് താനെന്നും ഭാരവാഹികളുടെ
പുനഃസംഘടനയുടെ ഭാഗമായാണ് ഹൈബിഈഡനു ചുമതല നൽകിയതെന്നും വിടി ബൽറാം

ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നറിയപ്പെടുന്നതിനാൽ കേരളത്തിലും
അങ്ങനെ തന്നെ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം .മുതിർന്ന നേതാക്കളുടെ നിരീക്ഷണത്തിൽ പ്രഫഷനൽ ടീമിനെ  ഉപയോഗിച്ച് സെൽ  ശക്തമാക്കാനാണ്  ഹൈബിയുടെ നീക്കം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here