Home News Local ഫുഡ്‌ ഫെസ്റ്റ് ആഘോഷങ്ങളെ സ്നേഹത്തിന്റെ കരുതലാക്കി ബ്രൂക്ക് ഇന്റർനാഷണൽ

ഫുഡ്‌ ഫെസ്റ്റ് ആഘോഷങ്ങളെ സ്നേഹത്തിന്റെ കരുതലാക്കി ബ്രൂക്ക് ഇന്റർനാഷണൽ

Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ ഫുഡ്‌ ഫെസ്റ്റ് ആഘോഷമായി നടന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു ഫുഡ് ഫെസ്റ്റിനുള്ള വിഭവങ്ങൾ കണ്ടെത്തിയും അവ ഏവരുടെയും സഹായത്തോടെ പാകം ചെയ്തു വിതരണം ചെയ്യുകയും  ഒന്നിച്ചിരുന്നു കഴിച്ചും നവ്യാനുഭവമായി മാറ്റി. ഫുഡ്‌ ഫെസ്റ്റിൽ നിന്ന് കിട്ടിയ മുഴുവൻ തുകയും വിളക്കുടിയിലുള്ള മാനസിക വിഭ്രാന്തിയുള്ള അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അഭയകേന്ദ്രമായ സ്നേഹതീരത്തിന് നൽകാനായി മാറ്റി വച്ചിരിക്കുകയാണ്. ഫുഡ് ഫെസ്റ്റിന് മിഴിവേകുവാനായി വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറിയിരുന്നു. സ്കൂളിൽ നടന്ന ചടങ്ങുകൾക്ക് സ്കൂൾ ഡയറക്ടർ റവ. ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ നേതൃത്വം നൽകി

Advertisement