ശൂരനാട് . തെരുവ് നായ കുറുക്ക് ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി
യുവാവ് മരിച്ചു. ഒരാൾക്ക് പരുക്ക്
കുമരംചിറ കോട്ടുവിള തെക്കതിൽ സുബൈർ കുട്ടി മകൻ സക്കീർ മുഹമ്മദ് (32) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിക്ക് മാലുമേൽ ഭാഗത്ത് വെച്ചായിരുന്നു അപകടം. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ സഞ്ചരിച്ച സുഹൃത്തും അയൽവാസിയുമായ കിഴക്കടുത്ത് കിഴക്കതിൽ മനാഫ് പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വലിയവീട് മുഹിയുദ്ദീൻ ജുമുഅ മസ്ജിദിൽ ഖബറടക്കി
ബീബി കുഞ്ഞ് ആണ് മാതാവ് സഹോദരങ്ങൾ
സുബിന, സുമയ്യ






































