Home News Local കോൺഗ്രസ്‌ നേതാവിന് വധഭീഷണിയെന്ന് പരാതി;ഡിവൈഎസ്പിക്ക് പരാതി നൽകി

കോൺഗ്രസ്‌ നേതാവിന് വധഭീഷണിയെന്ന് പരാതി;ഡിവൈഎസ്പിക്ക് പരാതി നൽകി

Advertisement

ശാസ്താംകോട്ട:കോൺഗ്രസ്‌ നേതാവും 
ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റുമായ ദിനകർ കോട്ടക്കുഴിക്ക് നേരെ വധഭീഷണിയെന്ന് പരാതി.വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ  സന്ദേശമായാണ് വധഭീഷണി എത്തിയത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡാർവിൻ എന്നയാളാണ് ഭീഷണി മുഴക്കിയതെന്ന് കാട്ടി ദിനകർ കോട്ടക്കുഴി ശാസ്താംകോട്ട ഡിവൈഎസ്പിക്ക് പരാതി നൽകി.“വീട്ടിൽ കയറി വെട്ടും,പുറത്തേക്ക് ഇറങ്ങിയാൽ കൈകാര്യം ചെയ്യും,പച്ചയ്ക്ക് കത്തിക്കും” എന്ന രീതിയിലാണ് ഭീഷണി എത്തിയതെന്ന് പരാതിയിൽ പറയുന്നു.ചവറയിൽ ആദിവാസി കുടുംബത്തിന് നേരെ നടന്ന ആക്രമണ കേസിലെ ലഹരി സംഘവുമായി ബന്ധമുള്ള ആദിക്കാട് മുക്ക് സ്വദേശികളാണ് ഭീഷണിക്ക് പിന്നിലത്രേ.ചവറ കേസിൽ 15 പ്രതികൾക്ക് എതിരെ നിയമനടപടി എടുപ്പിക്കാൻ ശക്തമായി നിലകൊണ്ടതാണ് തന്നോട് ശത്രുതയ്ക്കുള്ള കാരണമെന്ന് പരാതിയിൽ പറയുന്നു.പലതവണ ആക്രമിക്കാൻ ശ്രമങ്ങൾ നടന്നതായും പരാതി വ്യക്തമാക്കുന്നു.പാർട്ടി ഓഫീസിനുള്ളിൽ കയറി കയ്യേറ്റശ്രമം നടത്തിയ സംഭവവും ഉണ്ടായി.വിദേശത്തു നിന്ന് സോഷ്യൽ മീഡിയ വഴിയുള്ള അപവാദപ്രചരണത്തിൽ സൈബർ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ ചവറ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിനകറിനെ ഭീഷണിപ്പെടുത്തുന്നതെന്നും ഇതിനെതിരെ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ദളിത് കൂട്ടായ്മ നേതാക്കളായ അംബിയിൽ പ്രകാശ്,വിജയകുമാർ തഴക്കര,രാജൻ കൊല്ലക,മണക്കാല സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.

Advertisement