ഉമ്മന്നൂർ: തുറവൂർ കാഞ്ഞിരയ്ക്കൽ തോട്ടിൽ വീണു വീട്ടമ്മ മരിച്ച നിലയിൽ. ചെപ്ര മൈലാടുംപൊയ്ക രേഷ്മാഭവനിൽ ടി. റോസമ്മ(55)യാണ് മരിച്ചത്. തോട്ടിൽ തുണി നനയ്ക്കുന്നതിനിടെ ഒഴുക്കിൽപെട്ടതാണെന്നാണ് സംശയം. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് മൈലാടും പൊയ്ക ഭാഗത്ത് റോസമ്മ തുണി നനയ്ക്കാൻ പോയത്. ഇവരെ കാണാതായതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ രണ്ടോടെ കാഞ്ഞിരിക്കൽ പാലത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. നെല്ലിക്കുന്നം അമ്പലക്കര കശുവണ്ടി ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊട്ടാരക്കര പോലീസ് കേസെടുത്തു. ഭർത്താവ്: ഗബ്രിയേൽ. മക്കൾ: രേഷ്മ ഗബ്രിയേൽ. മരുമകൻ: അരുൺ. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് മൈലാടുംപൊയ്ക സെന്റ് ജോസഫ് ലാറ്റിൻ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
































