ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

Advertisement

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെഐ ലാല്‍ പ്രകാശനം നിര്‍വഹിച്ചു. ചെയര്‍മാനും അഞ്ചല്‍ ഗ്രാമപ്പഞ്ചായത്തംഗവുമായ അനിബാബു, ബിനോയ്, പബ്‌ളിസിറ്റി കണ്‍വീനര്‍ സക്കറിയ മാത്യു നല്ലില, ജോയിന്റ് കണ്‍വീനര്‍ ശ്രീകുമാര്‍, ശ്രീഹരി, ഷെഫീഖ് റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.ജി.എല്‍പി സ്‌കൂളിലെ അധ്യാപകനായ ഗണേഷ് കുമാറാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
ജില്ലയുടെ ചരിത്രം, കലാ പാരമ്പര്യം, സംസ്‌കാരം എന്നിവ സ സൂചിപ്പിക്കുന്ന തങ്കശ്ശേരി ലൈറ്റ് ഹൗസ്, ചിന്നക്കടയിലെ ക്ലോക്ക് ടവര്‍, അഞ്ചലിന്റെ പ്രതീകം എന്നിവയടങ്ങുന്നതാണ് ലോഗോ വേദികള്‍
ജിഎല്‍പിഎസ് അഞ്ചല്‍, ജിഎച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റിലെ ഓപ്പണ്‍ ഹാള്‍, ജിഎച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റ് ഹയര്‍സെക്കന്‍ഡറി ഹാള്‍, കേരള സര്‍വകലാശാല ബിഎഡ് ഹാള്‍,
ബിവി യുപിഎസ് ഹാള്‍, സെന്റ് ജോണ്‍സ് കോളേജ് ഓഡിറ്റോറിയം, സെന്റ് ജോണ്‍സ് കോളേജ് മൈതാനത്ത് നിര്‍മ്മിക്കുന്ന പന്തല്‍, ജിഎച്ച്എസ്എസ് അഞ്ചല്‍ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി ഹാള്‍,
അഞ്ചല്‍ ബിആര്‍സി ഹാള്‍, പാരിഷ് ഹാള്‍, ജമാഅത്തെ ഹാള്‍, ശബരിഗിരി സ്‌കൂള്‍ മെയിന്‍ ഹാള്‍
ശബരിഗിരി ബിഎഡ് സെന്റര്‍.

Advertisement