പടിഞ്ഞാറേകല്ലട.കഴിഞ്ഞ അഞ്ചുവർഷം (2020-2025)പഞ്ചായത്തിൽ നടത്തിയ വികസന -ക്ഷേമപ്രവർത്തനങ്ങളുടെ സംക്ഷിക്തരൂപമായ ഉയരെ പ്രകാശനം ചെയ്‌തു. കല്ലടയുടെ ചരിത്രത്തിലെ വലിയ വികസനമുന്നേറ്റമാണ് ഈ കാലയളവിൽ ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സന്ദേശമടക്കം ഉൾപ്പെടുന്ന ഉയരെ യുടെ പ്രകാശനം കോവൂർ കുഞ്ഞുമോൻ എം എൽ ഏ വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സുധീറിന് നൽകി പ്രകാശനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ജെ അംബിക, ഉഷാലയംശിവരാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു, റ്റി ശിവരാജൻ എൻ ഓമനക്കുട്ടൻപിള്ള, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കലാദേവി ഐ സി ഡി എസ് ഓഫീസർ ശ്രീലേഖ, എന്നിവർ ആശംസകൾ നേർന്നു. വത്സല നന്ദി പറഞ്ഞു..






































