തലച്ചിറ അസീസിനെ കോൺഗ്രസ് പുറത്താക്കിയത് സത്യം പറഞ്ഞതിനെന്ന് ഗണേഷ്കുമാര്‍

Advertisement

കൊട്ടാരക്കര. തലച്ചിറ അസീസിനെ കോൺഗ്രസ് പുറത്താക്കിയത് സത്യം പറഞ്ഞതിന്.കോൺഗ്രസിൽ ഇപ്പോൾ സത്യം പറയാൻ പാടില്ല.സത്യം പറയുന്നവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയാണ് ഇപ്പോഴത്തെ കോൺഗ്രസ് രീതി.സന്തോഷത്തോടെ അസീസിനെ കേരള കോൺഗ്രസ് ബി യിലേക്ക് സ്വാഗതം ചെയ്യുന്നു. അസീസിന് സംസ്ഥാന തലത്തിൽ സ്ഥാനം നൽകും. വെട്ടിക്കവല വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കും. സൂര്യനുദിച്ചത് പോലെ പ്രകാശം പരത്തി നിൽക്കുന്ന നേതാവാണ് കെ.ബി ഗണേഷ് കുമാർ എന്നും

കൊല്ലം ഡിസിസി പ്രസിഡൻറ് കൊടുങ്കാറ്റ് അടിച്ചാലും അനങ്ങാപാറയായി നിൽക്കുന്നയാൾ ആണെന്നും അസീസ് പറഞ്ഞു.

Advertisement