കെ കൃഷ്ണൻകുട്ടി നായർ കലാപ്രവർത്തനങ്ങളെ ജീവന് തുല്യം സ്നേഹിച്ച വ്യക്തി, ചിറ്റയം ഗോപകുമാർ

Advertisement

ശൂരനാട് തെക്ക്. നാടകത്തെയും കലാപ്രവർത്തനങ്ങളെയും ജീവന് തുല്യം സ്നേഹിച്ച വ്യക്തി ആയിരുന്നു കെ കൃഷ്ണൻകുട്ടി നായർ എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.

പതാരം ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത് കെ കൃഷ്ണൻകുട്ടി നായർ സ്മാരക അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന്റ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച നാടകങ്ങൾക്കുള്ള അവാർഡ് വിതരണം കോവൂർ കുഞ്ഞുമോൻ എം എൽ എ, സി ആർ മഹേഷ്‌ എം എൽ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ എന്നിവർ നിർവഹിച്ചു. INTUC സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ മുഖ്യാതിഥി ആയിരുന്നു. പി കെ ജയകൃഷ്ണൻ,സുധീഷ് വാട്ടർമാൻ,ജി ശ്രീകുമാർ,ജയപ്രകാശ് ആർ,എന്നിവർപ്രസംഗിച്ചു.പാസ് പ്രസിഡൻ്റ് ബി പ്രേംകുമാർ അദ്ധ്യക്ഷത  വഹിച്ചയോഗത്തിൽ സെക്രട്ടറി ജയൻപതാരംസ്വാഗതവും നിസാർ എ നന്ദിയുംപറഞ്ഞു.
പാസ് സംഘടിപ്പിച്ച കെ കൃഷ്ണൻകുട്ടിനായർസ്മാരക പ്രൊഫഷണൽ നാടകമത്സരത്തിൻ്റെ അവാർഡ് വിവരങ്ങൾ ചുവടെചേർക്കുന്നു.

കേരള സംഗീതനാടക അക്കാഡമി എക്സി:അംഗം സഹീർഅലി ചെയർമാനുംനാടക സിനിമപ്രവർത്തകൻ ഗോപൻകൽഹാര ,നാടക പ്രവർത്തകൻ പ്രേംകുമാർ എന്നിവർഅംഗങ്ങളായുള്ള ജൂറി ആയിരുന്നു അവാർഡ് നിർണ്ണയിച്ചത്.

Advertisement