ശാസ്താംകോട്ട. ആവശ്യം പോലെ ട്രയിന്‍,എന്നിട്ടും ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള റോഡുകളുടെ വികസനം ഇന്നും സ്വപ്‌നം.
ഒരുകാലത്ത് സ്വപനം കണ്ടതിലേറെ വികസനമാണ് ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനുണ്ടായത്.ദീര്‍ഘദൂരമടക്കം നിരവധി ട്രയിനുകള്‍ക്ക് സ്‌റ്റോപ്പ്. ചവറ,തേവലക്കര പന്മന മണ്‍റോത്തുരുത്ത്,കിഴക്കേകല്ലട, പടിഞ്ഞാറേകല്ലട, ശൂരനാട്, കുന്നത്തൂര്‍,അടൂര്‍, പവിത്രേശ്വരം മേഖലകളില്‍ നിന്നെല്ലാം ധാരാളം യാത്രക്കാര്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള പതിവ് ഔദ്യോഗിക വിദ്യാഭ്യാസ യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഇപ്പോള്‍ ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുന്നു. ഇക്കാര്യം രാവിലെയും വൈകിട്ടും സ്‌റ്റേഷനു പരിസരത്ത് നിന്നാല്‍ വ്യക്തമാവുന്നതാണ്.
സ്റ്റേഷനു സമീപത്തെ സാധാരണ യാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങാന്‍പോലും കഴിയാത്ത വിധമാണ് സ്‌റ്റേഷനിലേക്കുള്ള ട്രയിന്‍ യാത്രക്കാരുടെ പരക്കം പാച്ചില്‍. മോശപ്പെട്ട ഇടുങ്ങിയ റോഡ് ട്രയിന്‍ യാത്രക്കാര്‍ക്ക് സമയത്ത് സ്‌റ്റേഷനിലെത്തുന്നതിന് തടസമാണ്. സ്‌റ്റേഷന് അടുത്ത പ്രധാന പാതയായ ചവറ-ശാസ്താംകോട്ടറോഡിലെ കാരാളിമുക്ക് ഭാഗത്തേക്കുള്ള റോഡ് തകര്‍ന്ന നിലയിലാണ്. ഇത്രയും ജനമെത്തുന്ന ഒരു സ്‌റ്റേഷനിലേക്കും ഇതുപോലെ മോശം ഒരു റോഡ് കേരളത്തില്‍ എവിടെയുമുണ്ടാകില്ല.
ഈ റോഡിന്റെ വികസനത്തിന് തടസമായി പറയുന്നത് ഈ റോഡ് ചെന്നു കയറുന്നഭാഗത്തെ ഒരു മുറുക്കാന്‍കടക്കാരനെ മാറ്റിപാര്‍പ്പിക്കാനായില്ലെന്നതാണ്.30വര്‍ഷത്തിലേറെയായി ഈ ഒറ്റക്കാര്യമാണ് വികസത്തിന് തടസമായി പറയുന്നത് എന്നതാണ് പരിഹാസ്യം. കയറ്റത്തിലുള്ള ഈ റോഡിലേക്ക് വന്നുകയറുന്ന വാഹനങ്ങള്‍ കൂട്ടിയിടി പതിവാണ്. ജനകീയാസൂത്രണത്തിന്റെ അന്തരീക്ഷത്തിലോ കിഫ്ബി വികസനം തകര്‍ക്കുമ്പോഴോ ഈ വലിയ വികസനം ജനപ്രതിനിധികള്‍ മറക്കുകയാണ്. സ്റ്റേഷന് അടുത്തുകൂടിപോകുന്ന പൈപ്പ് റോഡ് വികസിക്കുകയും ഇതുവഴി ബസ് സര്‍വീസുകള്‍ കടന്നുപോകുകയും ചെയ്യുന്നതാണ് സ്‌റ്റേഷന്‍ വികസനത്തിന് ഏറ്റവും ഉപകരിക്കുന്ന പദ്ധതി. എന്നാല്‍ അതിനും ചിന്താശേഷിയുള്ളവര്‍ ജനങ്ങളെ നയിക്കാനില്ല.
ഒരു കെഎസ്ആര്‍ടിസി ബസ് ഇപ്പോള്‍ ഈ ഇടുങ്ങിയ റോഡിലൂടെ വന്നുപോകുന്നുണ്ട്. എന്നാല്‍ അത് ആശ്രയിച്ച് എത്താനാവില്ലെന്നതാണ് സ്ഥിതി. കുറ്റിയില്‍മുക്ക് സ്‌റ്റേഷന്‍ കാരാളിമുക്ക് റോഡും നെല്ലിക്കുന്നത്ത്മുക്ക് അല്ലെങ്കില്‍ പൊട്ടക്കണ്ണന്‍മുക്ക് -സ്റ്റേഷന്‍ റോഡ്, ട്രാക്കിന് മറുവശമുള്ള തോപ്പില്‍മുക്ക് സ്റ്റേഷന്‍ റോഡ് വിളവീട്ടില്‍മുക്ക്(പമ്പ്).-സ്റ്റേഷന്‍ റോഡ് എന്നിവ വികസിപ്പിക്കാം. ഇരുവശമുള്ള ഭൂമി ഏറ്റടുത്തിട്ടാണ് റോഡുകള്‍ വികസിപ്പിക്കേണ്ടത്. സ്റ്റേഷന് കിഴക്കുവശത്തുകൂടി ഒരു അടിപ്പാത എന്നിവ വികസനത്തിന് ഉതകും.
ആദ്യം നല്ലറോഡുകള്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടി സൃഷ്ടിക്കുകയും പിന്നീട് ചവറ-ശാസ്താംകോട്ട റോഡിലൂടെയും കരുനാഗപ്പള്ളി ശാസ്താംകോട്ടറോഡിലൂടെയും പോകുന്ന ഏതാനും ബസുകളെ സ്റ്റേഷന്‍വഴി എന്ന നിലക്ക് പെര്‍മിറ്റ് മാറ്റി ക്രമീകരിക്കുകയും ചെയ്താല്‍ വന്‍വികസനമാവും ഇവിടെയുണ്ടാകുക.
വികസന കാഴ്ചപ്പാടോടുകൂടി മുന്നിട്ടിറങ്ങാന്‍ആളില്ല എന്നതാണ് ഇവിടുത്തെ അവസ്ഥ






































