പട്ടകടവ്. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം തുടങ്ങുന്ന DTPC പട്ടകടവ് ടൂറിസ്റ്റ് ബോട്ട് ജെട്ടിയിലേക്കുള്ള റോഡിൻറെ നിർമ്മാണോദ്ഘാടനം എംഎൽഎ കോവൂർ കുഞ്ഞുമോൻ നിർവഹിച്ചു. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ.സി. ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ട കടവ് വാർഡ് മെമ്പർ സുനിതാ ദാസ് സ്വാഗതം ആശംസിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ്, പടിഞ്ഞാറേക്കരയുടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധ, ആറാം വാർഡ് മെമ്പർ ഷീലാ കുമാരി, പട്ട കടവ് വാർഡ് മുൻ മെമ്പർ എ സാബു, ടി കെ സുരേഷ്, എല്‍ ജി ജോൺസൺ, സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രീതി തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ആശംസകൾ അർപ്പിച്ചു. ജോസ് പ്രസാദ് നന്ദി രേഖപ്പെടുത്തി.
DTPC യുടെ 1.50 കോടി രൂപയുടെ ടൂറിസ്റ്റ് ബോട്ട് ജെട്ടി നിർമ്മാണം ഇതിനോടനുബന്ധമായി തുടങ്ങും.
പഴയകാലത്ത് പട്ടകടവ് ബോട്ട് ജെട്ടിയിൽ കേരള വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ യാത്ര ബോട്ട് സർവീസ് നടത്തിയിട്ടുള്ളതാണ്. 1924 മുതൽ ഇവിടെ യാത്ര ബോട്ട് സർവീസ് നടത്തിയിട്ടുള്ളതായി ട്രാവൻകൂർ ഗവൺമെൻറ് ഗസറ്റിൽ പരിശോധിച്ചാൽ വ്യക്തമാകും. പട്ട കടവിലേക്ക് ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ ടൂറിസം മേഖലയായ മൺട്രോത്തുരുത്തിലേക്ക് സഞ്ചാരികളുടെ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നതാണ്. കൂടാതെ അഷ്ടമുടി കായൽ ടൂറിസത്തിനും സാധ്യത തെളിയുന്നു.






































