ശാസ്താംകോട്ട:ഭരണിക്കാവ് ജംഗ്ഷനിൽ കടപുഴ റോഡിലെ കുഴി അപകട ഭീഷണിയാകുന്നു.കൊല്ലം – തേനി ദേശീയപാതയിൽ ഭരണിക്കാവ് ജംഗ്ഷനിൽ നിന്നും കടപുഴ ഭാഗത്തേക്ക് റോഡ് ആരംഭിക്കുന്നതിന് തൊട്ടടുത്തായാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.ഇരുചക്ര വാഹനയാത്രികൾ കുഴിയിൽ വീഴുന്നത് പതിവാണെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു.സ്ത്രീകളാണ് കൂടുതലായും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. അടിയന്തിരമായി കുഴി അടയ്ക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.






































