കൊല്ലം കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ

Advertisement

കൊല്ലം. കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നു.
സീറ്റിന് അവകാശവാദവുമായി കൂടുതൽ പേർ നേതൃത്വത്തെ സമീപിച്ചു.
സീറ്റ് നൽകിയില്ലെങ്കിൽ വിമതനായി മത്സരിക്കുമെന്നും ഭീഷണി. കാര്യങ്ങൾ നിരീക്ഷിച്ച് സി പി ഐ എമ്മും ബി ജെ പിയും.

ഒന്നാം ഘട്ടത്തിൽ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസിന് ഉള്ളിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. സീറ്റ് കിട്ടാത്തവർ പരാതിയുമായി നേതൃത്വത്തെ സമീപിച്ച് തുടങ്ങി. വാർഡ് തല റിപ്പോർട്ടുകൾ അവഗണിച്ച് നേതൃത്വം താൽപര്യമുള്ളവർക്ക് മാത്രം സീറ്റ കൊടുത്തെന്നാണ് പരാതി.

യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരിഗണന നൽകണമെന്നാണ് കെ പി സി സി നിർദ്ദേശം. പക്ഷേ പലയിടത്തും ഇത് പരിഗണിക്കപ്പെട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. നേതൃത്വത്തോട് രാജി ഭീഷണി മുഴക്കിയവരും ചെറുതല്ല. ഇത്തവണയും റിബൽ സ്ഥാനാർത്ഥികൾ കോൺഗ്രസിന് തലവേദന സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഭിന്നതകളില്ലാതെയാണ് യു ഡിഎഫ് സ്ഥാനാർഥിനിർണയ നടപടികൾ ജില്ലയിൽ നടക്കുന്നതെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പലയിടത്തും പൊട്ടിത്തെറികൾ ആരംഭിച്ചു.ഏകപക്ഷീയനിലപാടുകളാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗ ത്തുണ്ട്. മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ച മുതിർന്ന നേതാക്കൾ പിൻമാറിയതിലും പാർട്ടിയ്ക്ക് ഉള്ളിൽ അതൃപ്തിയുണ്ട്. നിയമസഭ സീറ്റുകൾ ലക്ഷ്യം വെച്ചാണ് മുതിർന്ന നേതാക്കൾ പിൻമാറിയതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ അടക്കം പറച്ചിൽ.കോൺഗ്രസ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് സി പി ഐ എമ്മും, ബി ജെ പിയും. മുഴുവൻ സീറ്റിലേക്കും ഇതിന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ്
സി പി ഐ എമ്മിൻ്റെയും , ബി ജെ പിയുടെയും തീരുമാനം.

Advertisement