കൊല്ലം.കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ബലോറോ ജീപ് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. പടപ്പനാൽ കല്ലുംപുറത്ത് മുക്കില്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു.
ഇന്നലെ രാത്രി എഴോടെ മരാരിത്തോട്ടം പെട്രോൾ പമ്പിനു സമീപമാണ് അപകടം ഉണ്ടായത്. അശോകൻ റോഡ് മുറിച്ച്
കടക്കുന്നതിനിടെ എതിരെ വന്ന ബൊലറൊ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അശോകനെ നാട്ടുകാർ കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം കരുനാഗപ്പള്ളി പോലീസ് പിടികൂടി. ദേശീയ പാത നിർമാണ ജോലിയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് ഇടിച്ചത്. ഇന്ന് രാവിലെ 8 കാലോടെ ചവറ പടപ്പനാലിന് സമീപമാണ് രണ്ടാമത്തെ അപകടം.പിന്നാലെ കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സഫ എന്ന സ്വകാര്യ ബസാണ് ഇരുചക്ര യാത്രികനെ ഇടിച്ചത്.
ബസിനടിയിലേക്കു തെറിച്ചുവീണ തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫിൻ്റെ ദേഹത്തു കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.





































