ശാസ്താംകോട്ട. പനപ്പെട്ടി ഗവ. എല്‍പിഎസില്‍ എംപി ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുന്‍ എംപിയും വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ കെ സോമപ്രസാദ് നിര്‍വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‌റ് ഗുരുകുലം രാഗേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്ത്അംഗം കെ സനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ആര്‍ ഉഷാകുമാരി,അനില്‍തുമ്പാടന്‍,പ്രീതാകുമാരി, ആര്‍ അജയകുമാര്‍, ശ്രീലതാരഘു, എം രജനി, ബിപിസി റോഷിന്‍ എം നായര്‍, മുന്‍ പ്രഥമാധ്യാപിക എസ് ഗീത,യുവശക്തി ഗ്രന്ഥശാലാപ്രസിഡന്‌റ് ഗോപകുമാര്‍, സ്‌കൂള്‍ വികസന സമിതി വൈസ് പ്രസിഡന്റ് സത്താര്‍ പോരുവഴി,എസ്എംസി ചെയര്‍പേഴ്‌സണ്‍ എ ജ്യോതിലക്ഷ്മി, അധ്യാപകന്‍ പ്രവീണ്‍കുമാര്‍ എസ്, പ്രഥമാധ്യാപിക ബിഐ വിദ്യാറാണി നന്ദി പറഞ്ഞു.

കെ.സോമപ്രസാദ് എംപി ആയിരിക്കെ അനുവദിച്ച 30.67ലക്ഷം രൂപയ്ക്കാണ് കെട്ടിടം നിര്‍മ്മിച്ചത്. എംപി,എംഎല്‍എ , പഞ്ചായത്ത് സമിതി, വാര്‍ഡ് അംഗം എന്നിവരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.






































