കൊല്ലം നഗരത്തില്‍ സ്കൂളുകൾക്ക് ഇന്ന് ഉച്ചക്ക് ശേഷം അവധി… നഗരത്തിൽ ഗതാഗത നിയന്ത്രണം

Advertisement

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനായി എത്തുന്നതിന്റെ ഭാഗമായി നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പൂര്‍ണമായും ബൈപ്പാസ് വഴി പോകണം. തിരുവനന്തപുരത്ത് നിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ എസ്എന്‍ കോളേജ് ജംഗ്ഷന്‍ കഴിഞ്ഞ് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കയറി കൊച്ചുപിലാമൂട് ബീച്ച് റോഡ്, വാടി, വെള്ളയിട്ടമ്പലം വഴി ആല്‍ത്തറമൂട് ബൈപ്പാസില്‍ എത്തേണ്ടതാണ്. ആലപ്പുഴ ഭാഗത്തുനിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ ആല്‍ത്തറമൂട് നിന്ന് തിരിഞ്ഞ് വെള്ളയിട്ടമ്പലം വാടി ബീച്ച് റോഡ്, കൊച്ചുപിലാമൂട് ആര്‍ഒബി, എസ്എന്‍ കോളേജ് വഴി പോകണം. അഞ്ചാലുംമൂട് നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ കടവൂര്‍ ജംഗ്ഷനില്‍ എത്തി വലത്തേക്ക് തിരിഞ്ഞ്, കുരീപ്പുഴ പാലം, ആല്‍ത്തറമൂട് വഴി ദേശീയപാതയില്‍ എത്തി വെള്ളയിട്ടമ്പലം, വാടി ബീച്ച് റോഡ് വഴി കൊല്ലം നഗരത്തില്‍ എത്തും.
കൊല്ലം നഗരത്തില്‍ നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വെള്ളയിട്ടമ്പലം, ആല്‍ത്തറമോട് ബൈപ്പാസില്‍ എത്തി വലത് തിരിഞ്ഞ് കുരീപ്പുഴ പാലം കടവൂര്‍ വഴി അഞ്ചാലുംമൂട്ടിലേക്ക് പോകേണ്ടതാണ്. നിയന്ത്രണ സമയത്ത് ആശ്രമം, ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍ ചെമ്മാമുക്ക് റോഡിലും താലൂക്ക്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, തേവള്ളി, കടവൂര്‍ വരെയുള്ള റോഡിലും ഗതാഗതമോ പാര്‍ക്കിങ്ങോ അനുവദിക്കുന്നതല്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടവര്‍ കൊല്ലം ചെങ്കോട്ട റോഡിലുള്ള രണ്ടാം ടെര്‍മിനല്‍ ഉപയോഗിക്കേണ്ടതാണ്.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, ടികെഡിഎംജി എച്ച്എസ്എസ്, സെന്റ് അലോഷ്യസ് എച്ച്എസ്എസ്, വിമല ഹൃദയ എച്ച്എസ്എസ്, വിമലാഹൃദയ എല്‍പി, പട്ടത്താനം എസ്എന്‍ഡിപി യുപിഎസ്, കൊല്ലം ബോയ്‌സ് ജിഎച്ച്എസ്എസ്, കൊല്ലം ഗേള്‍സ് എച്ച്എസ്, വെസ്റ്റ് കൊല്ലം ജിഎച്ച്എസ്എസ്, വള്ളിക്കീഴ് ജിഎച്ച്എസ്എസ്, മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം ഐസിഎസ്, ഇന്‍ഫന്റ് ജീസസ് ഐസിഎസ്‌സി, സെന്റ് ജോസഫ് എച്ച്എസ്എസ്, ട്രിനിറ്റി ലിസിയം ഐസിഎസ്ഇ, സെന്റ് ജോസഫ് എല്‍പിഎസ്, അഞ്ചാലുംമൂട് ജിഎച്ച്എസ്എസ്, അഞ്ചാലുംമൂട് എല്‍പിഎസ്, നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസ്, കുരീപ്പുഴ യുപിഎസ്, നീരാവില്‍ എല്‍പിഎസ്, മലയാളിസഭ എല്‍പിഎസ്, ഗവ. ടൗണ്‍ യുപിഎസ് കൊല്ലം, സെന്റ് ജോര്‍ജ് യുപിഎസ് കടവൂര്‍, സെന്റ് ജോസഫ് കോണ്‍വെന്റ് ഐസിഎസ്ഇ ആന്‍ഡ് സിബിഎസ്ഇ എന്നീ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.

Advertisement