ശാസ്താംകോട്ട. പെൻഷൻ പരിഷ്ക രണം ഉടൻ നടപ്പാക്കുക, 14%ക്ഷാമബത്തഅനുവദിക്കുക,പെൻഷൻ സമൂഹത്തോടുള്ള അവഗണനഅവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടസബ് ട്രഷറിക്ക് മുന്നിൽ പ്രകടനവും, പ്രതിഷേധയോഗവും നടത്തി.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. ജോർജ് അധ്യക്ഷധവഹിച്ചു.സെക്രട്ടറി കെ ജി. ജയചന്ദ്രൻ പിള്ള,എം. അബ്ദുൽ സമദ്, ആയിക്കുന്നം സുരേഷ് ബാബു, അസൂറബീവി, ഡി. ബാബുരാജൻ, ലീലാമണി, ശൂരനാട് വാസു, എം ഐ. നാസർ ഷാ,ജോൺ മത്തായി, സി.സച്ചിദാനന്ദൻനായർ, രാധാകൃഷ്ണപിള്ള,വി. പ്രകാശ്, ശൂരനാട് രാധാകൃഷ്ണൻ, സരോജക്ഷൻപിള്ള,കെ. രാജു,ചിന്നമ്മ എന്നിവർ സംസാരിച്ചു.






































