മാനസിക നില തെറ്റിയ ആളിനെ ഓട്ടോ തൊഴിലാളികളും ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് അഭയ കേന്ദ്രത്തിൽ എത്തിച്ചു

Advertisement

കൊല്ലം. -ചിന്നക്കടയിൽ എക്സൈസ് ഓഫീസിന് സമീപമുള്ള ബസ്റ്റോപ്പിൽ മാസങ്ങളായി കിടന്ന് അന്യസംസ്ഥാനക്കാരനെയാണ് അഭയ കേന്ദ്രത്തിൽ എത്തിച്ചത്. വളരെ ദയനീയ അവസ്ഥയിൽ കിടന്ന ഇ ദ്ദേഹത്തിന് ഓ ട്ടോ തൊഴിലാളികളാണ് ഭക്ഷണം വാങ്ങിച്ചു നൽകിക്കൊണ്ടിരുന്നത് ചിന്നക്കടയിലെ ഓ ട്ടോ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തരെ അറിയിക്കുകയും ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ബാബു പത്തനംതിട്ട ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവർ കൊല്ലം ഈസ്റ്റ് പോലീസി ന്റ് സഹായത്തോടെ ഓട്ടോ തൊഴിലാളികളും ചേർന്ന് തേവലക്കരയിൽ പ്രവർത്തിക്കുന്ന സ്നേഹനിലയം അഭയ കേന്ദ്രത്തിൽ എത്തിച്ചു. ഇദ്ദേഹം മൈസൂർ സ്വദേശിയാണെന്നും പേര് ബാബു എന്നും പറയുന്നുണ്ട്. ഇ ദ്ദേഹത്തിന് ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കും

Advertisement