പടിഞ്ഞാറേകല്ലട. വെസ്റ്റ് കല്ലട ടൂറിസം പദ്ധതി -നിഴലിടം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉത്ഘാടനം ചെയ്തു. ശാസ്താംകോട്ട കായൽ തീരത്ത് തുടങ്ങുന്ന കല്ലട ടൂറിസം പദ്ധതിക്കു സാധ്യമായ എല്ലാസഹായവും ചെയ്യുമെന്ന് മന്ത്രി ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പൊതുസമ്മേളനവും കെ എസ് എഫ് ഇ യുടെ സി എസ് ആർ ഫണ്ടുകൊണ്ട് സ്ഥാപിച്ച ഇരിപ്പിടങ്ങളുടെ സമർപ്പണവും കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സുധീർസ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, ജില്ലാ ടൂറിസംപി ആർ ഒ ബിജു ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഷീലകുമാരി, ടി ശിവരാജൻ, സുനിതദാസ്, സിന്ധു, അസി. എഞ്ചിനീയർ സ്മിത എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി ദിലീപ് നന്ദി പറഞ്ഞു






































