ശാസ്താംകോട്ട കോടതിയിലെത്തിയ പ്രതി ശുചിമുറിയിൽ മരിച്ചനിലയിൽ

Advertisement

ശാസ്താംകോട്ട. മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ പ്രതിയെ സമീപത്തെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മുളവന ശ്യാംവിലാസില്‍ ജസ്റ്റിൻഏലിയാസ് (60) ആണ് മരിച്ചത്. പ്രാഥമികാവശ്യം പറഞ്ഞ് കോടതിയോടു ചേർന്ന ശുചിമുറിയിലേക്ക് പോയതാണ് തിരികെ ഇറങ്ങാതായതോടെ വിളിച്ചു നോക്കി. മറുപടി കിട്ടാതായതോടെ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മണല്‍കടത്ത് കേസില്‍ ഇയാള്‍ക്കെതിരെ വിചാരണ നടക്കുകയായിരുന്നു.ഇന്നലെ കേസിന്‍റെ അവധിയായിരുന്നു.

Advertisement