എൻ എസ് എസ് കുന്നത്തൂർ യൂണിയൻ പതാക ദിനമാചരിച്ചു

Advertisement

ശാസ്താംകോട്ട. നായർ സർവീസ് സൊസൈറ്റിയുടെ 111-ാം മത് പതാകദിനം കുന്നത്തൂർ താലൂക്ക് യൂണിയനിൽ സമുചിതമായി ആഘോഷിച്ചു. 111-ാം  മത് പതാകദിനം 111 മൺചെരാതുകളുടെ അകമ്പടിയോടെ ആചാര്യന്റെ ചിത്രത്തിന് മുൻപിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ബഹു യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബു പതാക ഉയർത്തി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ ഭരണസമിതി അംഗങ്ങൾ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ, എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,എം.എസ്‌.എസ്‌.എസ്‌ മേഖലാ കോർഡിനേറ്റേഴ്സ്, സമീപ കരയോഗങ്ങളിലെ കരയോഗം പ്രസിഡന്റ്മാർ സെക്രട്ടറിമാർ മറ്റ് ഭാരവാഹികൾ എന്നിവർ ഏറ്റുചൊല്ലി.ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ.തോട്ടുവാ മുരളി,യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ.എൻ.സോമൻ പിള്ള എൻഎസ്എസ് ഇൻസ്പെക്ടർ ശ്രീ.ഷിജു.കെ മറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ശേഷം പായസദ്യയും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

Advertisement