മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഭിന്നശേഷി സൗഹൃദ സ്പെഷ്യൽ കെയർ സെൻ്റർ ൻ്റെ ഉദ്ഘാടനം നടന്നു

Advertisement

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ    V VM GLPS venga യിൽ പ്രവർത്തിച്ച് വരുന്ന ഭിന്നശേഷി സൗഹൃദ സ്പഷ്യൽ കെയർ സെൻ്ററിനെ കൂടുതൽ ഭിന്ന ശേഷി സൗഹൃദ ഉപകരണങ്ങളും തെറാപ്പി ബെഡ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിച്ച സെൻ്റർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി യുടെ  അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ ഷിജിന നൗഫൽ സ്വാഗതം ആശംസിച്ചു. മുൻപഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. BRC ചവറ BPC കിഷോർ കൊച്ചയും പദ്ധതി വിശദീകരണം നടത്തി. അധ്യാപക പരിശീലകൻ ജി പ്രദീപ് കുമാറിനെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം വൈ ഷാജഹാൻ , ബ്ലോക്ക് പഞ്ചായത്തംഗം അൻസർ ഷാഫി, രാജി രാമചന്ദ്രൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു  പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, ബിജുകുമാർ, റാഫിയ നവാസ് ലാലീ ബാബു, ബിജി കുമാരി, അജി ശ്രീക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് , പി ടി എ പ്രസിഡൻ്റ് രാജേഷ്, മാതൃസംഗം കൺവീനർ അഞ്ജന , ഷർമ്മി ഷരീഫ , എന്നിവർ പങ്കെടുത്തു. HM ഷൈനി ജോൺ, നന്ദി രേഖപ്പെടുത്തി

Advertisement