ശാസ്താംകോട്ട:ശാസ്താംകോട്ടയിലെ ചേലൂര്‍ കായല്‍ കേന്ദ്രമാക്കി വിനോദസഞ്ചാര വികസനം സാധ്യമാക്കാനുള്ള ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെ ചേലൂർ ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.രണ്ടു ഘട്ടങ്ങളായി അഞ്ചു കോടി രൂപയുടെ പദ്ധതിയാണിത്.പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നും 96,00000 രൂപയും ടൂറിസം വകുപ്പിന്റെ 50,00000 രൂപയും വകയിരുത്തിയാണ് അടിസ്ഥാന ഘടകപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിനായി ഒരു കോടി 46 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്
യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത സ്വാഗതം പറഞ്ഞു.ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർവിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.






































