ശാസ്താംകോട്ട കായൽ തീരത്ത് വിദ്യാർത്ഥിനിയുടെയും ആൺ സുഹൃത്തിൻ്റെയും വീഡിയോ ചിത്രീകരിച്ച് സ്വർണ്ണവും പണവും തട്ടിയ യുവാവ് പിടിയിൽ

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട കോളേജിന് സമീപം കായൽ തീരത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയുടെയും ആൺ സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാവ് പിടിയിൽ.കെഎസ്ആർടിസി ഡ്രൈവർ പട്ടാഴി സ്വദേശി മനേഷ്(35) ആണ് പിടിയിലായത്’60000 രൂപ വിലമതിക്കുന്ന ഡയമണ്ട് മോതിരവും 500 രൂപയുമാണ് കവർന്നത്.വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.കായൽ തീരത്തു നിന്ന വിദ്യാർഥിനിയുടെയും സുഹൃത്തിന്റെയും ചിത്രങ്ങളും വീഡിയോയും ഇവർ അറിയാതെ പ്രതി മൊബൈലിൽ പകർത്തുകയും പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയുമായിരുന്നു.തുടർന്ന് ആൺസുഹൃത്ത് പെൺകുട്ടിയെ വീട്ടിലാക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം തിരിച്ചെത്തി കായൽത്തീരത്ത് ഉണ്ടായിരുന്ന മനീഷിനെ മർദ്ദിക്കുകയും പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.മനേഷിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ഇയ്യാളെ മർദ്ദിച്ച സംഭവത്തിൽ 10 പേർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്

Advertisement