പതാരത്ത് തടിമില്ല് ജീവനക്കാരൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു

Advertisement

ശാസ്താംകോട്ട:തടിമില്ല് ജീവനക്കാരൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ നെടിയത്ത് പിടിഞ്ഞാറെ പുരയിൽ രാജു (63)ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.പതാരം ചന്തയ്ക്ക് പടിഞ്ഞാറ് തൊടിയൂർ റോഡിലുള്ള മില്ലിൽ ജോലിക്കിടെയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതും.ഭാര്യ:ഷേർളി.മക്കൾ:ലിജി,രാജി,സിജി.മരുമക്കൾ:രാജു,ബിനു,അജീഷ്. സംസ്കാരം:ശനിയാഴ്ച (നവംബർ 1)രാവിലെ 11ന് പതാരം സെൻ്റ് തോമസ് മാർത്തോമാ പള്ളിയിൽ.

Advertisement