ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ആസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബു അവർകൾ പതാക ഉയർത്തി, ആചാര്യന് പുഷ്പാർച്ചന നടത്തിയ ശേഷം എൻഎസ്എസ് പ്രതിജ്ഞ ചൊല്ലും. താലൂക്കിലെ യൂണിയൻ ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ അംഗങ്ങൾ, എംഎസ്എസ്എസ് മേഖല കോർഡിനേറ്റേഴ്സ് എന്നിവർ പങ്കെടുക്കുന്നതാണെന്ന് യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് താലൂക്കിലെ 127 കരയോഗങ്ങളിലും കരയോഗം പ്രസിഡന്റ്മാർ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി പുതുക്കുന്നതാണ്. കൂടാതെ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുന്നതാണ്.






































