പടിഞ്ഞാറെ കല്ലട. പഞ്ചായത്തില്‍ വിജ്ഞാനകേരളം പദ്ധതിഉത്ഘാടനം ചെയ്തു.
വിജ്ഞാന കേരളത്തിന്റെ ഭാഗമായി 50ഓളം പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന കല്ലട ഗാർമെന്റ് യൂണിറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്‌തു. കോവൂർ കുഞ്ഞുമോൻ എം എൽ ഏ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി രതീഷ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ സുധീർ ജെ അംബികകുമാരി, ഉഷാലയം ശിവരാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൈല സമദ്, ടി ശിവരാജൻ, ഷീലകുമാരി, എസ് സിന്ധു, എൻ ഓമനക്കുട്ടൻപിള്ള, സുനിത ദാസ്, സി ഡി എസ് ചെയർപേഴ്സൺ വിജയനിർമല, കേരളസർവകലാശാല കോമേഴ്സ് വിഭാഗം മേധാവി ഡോ. ബിജു, കുടുംബശ്രീ മിഷൻ ജില്ലാ അസി. കോർഡിനേറ്റർ അരുൺ, പഞ്ചായത്ത് സെക്രട്ടറി ദിലീപ് എന്നിവർ സംസാരിച്ചു. കാരാളിമുക്കിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. ഇതൊടാനുബന്ധിച്ചു നടന്ന തൊഴിൽ മേളയിൽ അമ്പതോളം യുവതിയുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള അവസരമുണ്ടായി.






































